ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. രണ്ട് ദിവസം മുമ്പാണ് ബീസ്റ്റിലെ 'അറബിക് കുത്തു' സോങ് റിലീസ് ചെയ്തത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. ഇപ്പോഴിതാ രണ്ട് ദിവസം കഴിയുമ്പോൾ മികച്ച കാഴ്ച്ചക്കാരെയാണ് പാട്ട് നേടിയിരിക്കുന്നത്.